പൊലീസിൽ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ  ജനമൈത്രി ബീറ്റ് ഓഫീസറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമായ ബി ലാല്‍ (55) ആണ് മരിച്ചത്. 

കഴക്കൂട്ടത്തെ എഫ്സിഐയ്ക്ക് സമീപത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം. കിളിമാനൂര്‍ സ്വദേശിയാണ് ലാല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com