30 അടി താഴ്‌ചയുള്ള കിണറ്റിൽ 12 അടിയോളം വെള്ളം; അബദ്ധത്തിൽ കാൽവഴുതി വീണു, വയോധികയ്‌ക്ക് രക്ഷകരായി അ​ഗ്നിരക്ഷാ സേന

30 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് വയോധിക വീണത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കരകുളത്ത് അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി അ​ഗ്നിരക്ഷാ സേന. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡിൽ വസന്ത ഭവനിൽ വസന്ത (65) വൈകുന്നേരം മൂന്നരയോടെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കിണറ്റിൽ 12 അടി വെള്ളമുണ്ടായിരുന്നു. 

വിവരമറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്‍സ് സ്ഥലത്തെത്തി റോപ്പ്, നെറ്റ്, സേഫ്‌റ്റി ബെൽറ്റ് എന്നിവ ഉപയോ​ഗിച്ചാണ് വസന്തയെ കരയിലെത്തിച്ചത്.

സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജി അജിത് കുമാർ, എം പി ഉല്ലാസ് , സേന അംഗങ്ങളായ അരുൺകുമാർ വി ആർ , ജീവൻ ബി , ജിനു എസ് , സാജൻ സൈമൺ , വിജിൻ , സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com