ഇന്നും ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം; അഞ്ച് എണ്ണം പൂർണമായും നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി

മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പുതുക്കാട്​-ഇരിഞ്ഞാലക്കുട സെക്​ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല. നാല് എണ്ണം ഭാ​ഗികമായും റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലേക്കാണ് ​ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 

ഞായറാഴ്‌ചയിലെ 16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ എന്നിവ പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ
 

ഞായറാഴ്​ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341 ) ഗുരുവായൂരിന്​ പകരം പുലർച്ചെ 5.20ന്​ എറണാകുളം ജങ്​ഷനിൽ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 2.40ന്​ ഷൊർണൂരിൽ നിന്നും ഗുരുവായൂർ-മധുര എക്സ്​പ്രസ്​ (16328) ഗുരുവായൂരിന്​ പകരം രാവിലെ 7.45ന്​ ആലുവയിൽ നിന്നും​ യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കൽ എക്സ്​പ്രസ്​ (16188) എറണാകുളത്തിന്​ പകരം തിങ്കളാഴ്ച പുലർ​ച്ചെ 1.40ന്​ പാലക്കാട്​ നിന്നാകും യാത്ര ആരംഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com