ബഹിഷ്‌കരണാഹ്വാനം തള്ളി ലീഗ് നേതാവ് മുഖ്യമന്ത്രിക്കൊപ്പം; നവകേരള സദസ് വേദിയില്‍ 

നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗമാണ് കാസര്‍കോട് നടന്നത്
അബൂബക്കർ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ/ ടിവി ദൃശ്യം
അബൂബക്കർ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ/ ടിവി ദൃശ്യം

കാസര്‍കോട്: നവകേരള സദസിന്റെ ഭാരമായുള്ള പൗരപ്രമുഖരുടെ യോഗത്തില്‍ മുസ്ലിം ലീഗ് നേതാവും. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കറാണ് നവകേരള സദസ് യോഗത്തിനെത്തിയത്. നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. 

നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗമാണ് കാസര്‍കോട് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സമീപം തന്നെ സംഘാടകര്‍ ഇദ്ദേഹത്തിന് സീറ്റും അനുവദിച്ചിരുന്നു. മന്ത്രിമാര്‍ ഒന്നിച്ചെത്തിയത് ജില്ലയ്ക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ പറഞ്ഞു. 

കാസര്‍കോട് മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ ബിസിനസുകാരനാണെന്നും, വ്യവസായ പ്രമുഖന്‍ എന്ന നിലയ്ക്കാണ് അദ്ദേഹം നവകേരള സദസ്സിന് എത്തിയതെന്നുമാണ് ലീഗ് നേതാക്കള്‍ വിശദീകരിക്കുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ ബഹിഷ്‌കരിക്കാനാണ് യുഡിഎഫും മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആഹ്വാനം നല്‍കിയിട്ടുള്ളത്. അതിനിടെയാണ് കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com