പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ ബെവ്കോ ഔട്ട്‍ലെറ്റിൽ കവർച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്.
മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്. 10 വർഷം മുൻപ് ചെർപ്പുളശ്ശേരിയിലെ ബെവ്കോയിൽ മോഷണം നടന്നിരുന്നു. ആ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക