തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം; പൊൻമുടി ഡാം തുറന്നു

ചെമ്പഴന്തിയിൽ തോട് കരകവിഞ്ഞൊഴുകി റോഡ് വെള്ളത്തിനടിയിലായി. അതിനിടെ ചെമ്പഴന്തിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ​ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. 

ചെമ്പഴന്തിയിൽ തോട് കരകവിഞ്ഞൊഴുകി റോഡ് വെള്ളത്തിനടിയിലായി. ചെമ്പഴന്തിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല.

മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് എതിർവശം തോട് കര കവിഞ്ഞൊഴുകുന്നു. ​​ഗൗരീശപട്ടം പാലം പൂർണമായി മുങ്ങി. കുഴിവയൽ, കോട്ടറ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 

അതിനിടെ ടെക്നോ പാർക്കിനു സമീപവും ചെമ്പഴന്തി അണിയൂരിലും മരം കടപുഴകി വീണു ​ഗതാ​ഗതം തടസപ്പെട്ടു. വർക്കലയിൽ റോഡിനെ കുറുകെ തെങ്ങ് കടപുഴകി വീണു. 

പൊന്മുടിയിൽ മൂന്ന് ഷട്ടറുകൾ ഉയർത്തി

പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഉയർ‌ത്തിയത്. രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്ററും ഒരു ഷട്ടർ 10 സെന്റി മീറ്ററുമാണ് ഉയർത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com