നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു; 24കാരന് ദാരുണാന്ത്യം 

മീനങ്ങാടിക്കടുത്ത അപ്പാട് പന്നിമുണ്ടയില്‍ ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
സുധീഷ് / ടിവി ദൃശ്യം
സുധീഷ് / ടിവി ദൃശ്യം

കല്‍പ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മീനങ്ങാടിക്കടുത്ത അപ്പാട് പന്നിമുണ്ടയില്‍ ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ വീട്ടിൽ സുധീഷ് (24) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com