ഹൈടെക്കാകും; കുടുംബശ്രീ പ്രീമിയം ഹോട്ടല്‍ രംഗത്തേക്ക്

സംസ്ഥാനത്ത് നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 2500 ഹോട്ടലുകളാണുള്ളത്
ഹൈടെക്കാകും; കുടുംബശ്രീ പ്രീമിയം ഹോട്ടല്‍ രംഗത്തേക്ക്

കൊച്ചി:കുടുംബശ്രീ പ്രീമിയം ഹോട്ടലുകളുടെ രംഗത്തേക്ക് കടക്കുന്നു. കഫേ കുടുംബശ്രീക്ക് കീഴിലാണ് സംസ്ഥാനത്തൊട്ടാകെ പ്രീമിയം കഫേകള്‍  തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംഘങ്ങളില്‍ നിന്ന് ജില്ലമിഷന്‍ വഴി താത്പര്യപത്രം ക്ഷണിച്ചു. 

വൈവിധ്യമുള്ള വിഭവങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പാഴ്‌സല്‍ സര്‍വീസ്, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനം എന്നിവയായിരിക്കും പ്രീമിയം ഹോട്ടലുകളെ വേറിട്ട് നിര്‍ത്തുന്ന സവിശേഷതകള്‍. ആദ്യഘട്ടമായി തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, ജില്ലകളിലാകും  പ്രീമിയം കഫേകള്‍ തുറക്കുക. 

ദേശീയ പാതകള്‍, വിനോദ സഞ്ചാര മേഖലകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഹോട്ടലുകള്‍ക്ക് പ്രത്യേകം ലോഗോയും ജീവനക്കാര്‍ക്ക് യൂണിഫോമും ഉണ്ടാകും. ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജീവനക്കാര്‍ക്കുള്ള പരിശീലനം ഉടനെ ആരംഭിക്കും. 

സംസ്ഥാനത്ത് നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 2500 ഹോട്ടലുകളാണുള്ളത്. 10000 ലേറെ പേര്‍ ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. മറ്റ്  സംസ്ഥാനത്തങ്ങളില്‍ നടക്കുന്ന മേളകളിലൂള്‍പ്പെടെ കുടുംബശ്രീ സ്റ്റാളുകര്‍ക്ക്
മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com