തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 56.65 ഗ്രാം എംഡിഎംഎ പിടികൂടി

തൃശൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 56.65 ഗ്രാം എംഡിഎംഎ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി
മയക്കുമരുന്ന് പിടികൂടിയപ്പോൾ, ടിവി ദൃശ്യം
മയക്കുമരുന്ന് പിടികൂടിയപ്പോൾ, ടിവി ദൃശ്യം

തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. തൃശൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 56.65 ഗ്രാം എംഡിഎംഎ സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി ജുനൈദിന്റ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 

വെങ്ങിണിശേരി സ്വദേശി ശരത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തിയത്. എക്‌സൈസ് സംഘമെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നു കളഞ്ഞു. നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 

56 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീന്‍, 3 ബണ്ടില്‍ സിബ് ലോക്ക് കവര്‍, ഹാഷിഷ് ഓയില്‍ അടങ്ങിയ ഗ്ലാസ്, പാക്ക് ചെയ്യാന്‍ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികള്‍ സ്ഥിരമായി ടൂറിസ്റ്റ് ഹോമില്‍ തങ്ങാറുണ്ടായിരുന്നതായി എക്‌സൈസ് വ്യക്തമാക്കി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com