അടിയന്തരമായി കാനകള്‍ വൃത്തിയാക്കണം; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ഇടപെട്ട് ഹൈക്കോടതി

മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളിലെ കാനകള്‍ വൃത്തിയാക്കണം.
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. എംജി റോഡിലെ കാനകള്‍ ഉടന്‍ വൃത്തിയാക്കണമെന്ന് കൊച്ചി കോര്‍പ്പറേഷനും പിഡബ്ല്യൂഡിയ്ക്കും കോടതി നിര്‍ദേശം നല്‍കി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കെയാണ് കോടതിയുടെ നിര്‍ദേശം.

മാധവ ഫാര്‍മസി ജങ്ഷന്‍ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളിലെ കാനകള്‍ വൃത്തിയാക്കണം. ഹോട്ടലില്‍ നിന്നുള്ള മലിനജലവും മാലിന്യവും കാനകളിലേക്ക് തള്ളുന്നത് വലിയ പ്രശ്നമാണ്. ഇക്കാര്യം കോര്‍പ്പറേഷന്‍ പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റെയില്‍വേ കള്‍വര്‍ട്ടുകള്‍ കൊച്ചി നഗരത്തിലുണ്ട്. ഇവിടങ്ങളില്‍ വെള്ളം ഒഴുകിപോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ ട്രാക്കിന്റെ അടിയിലൂടെ കാനകളുണ്ട്. ഇവ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും റെയില്‍വേയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com