സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; യുവാവ് കുത്തേറ്റു മരിച്ചു

സുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്
പ്രജിത്ത്
പ്രജിത്ത്

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

മൂന്നുപേരടങ്ങിയ സംഘം സുഹൃത്ത് പാറക്കടത്ത് പൊക്കനാളി നൗഫലിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിനു സമീപം വെച്ചായിരുന്നു സംഭവം. 

നൗഫലിന് കൈക്കാണ് കുത്തേറ്റത്. മരിച്ച പ്രജിത്ത് അവിവാഹിതനാണ്.  കൊലപാതകവുമായി ബന്ധപ്പെട്ട് എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തായാണ് സൂചന.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com