സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു; പരിക്കേറ്റയാള്‍ മരിച്ചു

തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

കോഴിക്കോട്: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. മുക്കം കറുത്ത പറമ്പ് സ്വദേശി മുഹമ്മദലിയാണ് മരിച്ചത്.

തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

അമിതവേഗത്തില്‍ വരികയായിരുന്ന ഓട്ടോറിക്ഷ മുഹമ്മദലിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com