വിഴിഞ്ഞത്ത് ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് ഇറക്കും

ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്.
ചരക്കുകപ്പല്‍ ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം, ടിവി ദൃശ്യം/ ഫയല്‍
ചരക്കുകപ്പല്‍ ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം, ടിവി ദൃശ്യം/ ഫയല്‍

തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്തു ഇറങ്ങാന്‍ കേന്ദ്രം ആദ്യം അനുമതി നല്‍കാതിരുന്നതാണ് ക്രെയിന്‍ ഇറക്കാന്‍ വൈകിയത്. 

കടല്‍ ശാന്തമാണെങ്കില്‍ മൂന്നാമത്തെ ക്രെയിന്‍ ഇറക്കാന്‍ കഴിഞ്ഞാല്‍ ശനിയാഴ്ചയോടെ മടങ്ങും. ആദ്യത്തെ കപ്പല്‍ എത്തിയിട്ടും ക്രെയിന്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. 

അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാറിരിന്റേയും സമ്മര്‍ദ്ദത്തിന് ശേഷമാണ്് 12 ചൈനീസ് പൗരന്മാരില്‍ 3 പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അനുമതി ലഭിച്ചത്. 

ഷാങ് ഹായ് പിഎംസിയുടെ മുംബെയില്‍ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുള്‍പ്പെടെ ആദ്യ ക്രെയിന്‍ ഇറക്കിയത്. കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നല്‍കേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചര്‍ച്ചയും അദാനി തുടങ്ങിയിരുന്നു.  വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാത്തതിനാല്‍ വിദഗ്ധരായ ആളുകളെ ലഭിക്കില്ലെന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. ആറു മാസത്തിനുള്ളില്‍ കമ്മീഷന്‍ അദാനിയും സംസ്ഥാന സര്‍ക്കാരും വ്യത്യസ്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com