മൊബൈല്‍ ഫോണ്‍ കാണാനില്ല; ഒരാഴ്ചയായി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍; പൊലീസുകാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

ഡ്യൂട്ടിക്കെത്തിയ സുധീഷിനെ രാവിലെ 11 മണിക്കാണ് സ്റ്റേഷനില്‍ നിന്നും കാണാതാകുന്നത്
സുധീഷ് / ടിവി ദൃശ്യം
സുധീഷ് / ടിവി ദൃശ്യം

കോഴിക്കോട്:  കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ജോലി സമ്മര്‍ദ്ദമാണ് സീനിയര്‍ സിപിഒ സുധീഷ് ജീവനൊടുക്കാന്‍ കാരണം. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

ഡ്യൂട്ടിക്കെത്തിയ സുധീഷിനെ രാവിലെ 11 മണിക്കാണ് സ്റ്റേഷനില്‍ നിന്നും കാണാതാകുന്നത്. സുധീഷ് എവിടേക്കാണ് പോയതെന്ന് അന്വേഷിച്ച് പൊലീസുകാര്‍ പിന്നാലെ വന്നിട്ടുണ്ട്. സുധീഷിനെ തേടി പൊലീസ് വാഹനം വീടിന് സമീപത്തു വന്നു മടങ്ങിപ്പോയിട്ടുണ്ട്.

രാവിലെ പോയ സുധീഷിനെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് സുധീഷ് ഒരാഴ്ചയായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. 

ഒരാളോടും മോശമായി പെരുമാറാത്ത, ജോലിയോട് ആത്മാര്‍ത്ഥയുള്ള വ്യക്തിയാണ് സുധീഷ്. സ്‌റ്റേഷന് 50 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിലാണ് സുധീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ നടത്താന്‍ രാത്രി വൈകുന്നതുവരെ കാത്തിരുന്നത് എന്തിനാണെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. 

ഇന്നലെ വൈകീട്ടോടെയാണ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സുധീഷിനെ ഡിവൈഎസ്പിയും ഇന്‍സ്‌പെക്ടറും വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com