മാവേലിക്കരയില്‍ ഓട്ടോറിക്ഷ നദിയില്‍ വീണു; യുവതി മരിച്ചു, മകനെ കാണാതായി

അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര (31) ആണ് മരിച്ചത്. കാണാതായ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com