​ഗ്യാസിൽ നിന്ന് തീപടർന്നപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി യുവാവ്: രക്ഷിക്കാനെത്തിയതെന്ന് വാദം, കസ്റ്റഡിയിൽ

പട്ടാമ്പി സ്വദേശിയായ യുവാവിനേയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ​ഗ്യാസിൽ നിന്ന് തീപടർന്ന് സഹോദരിമാർ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തീപടർന്നതിനു പിന്നാലെ വീടിനു പുറത്തേക്ക് ഇറങ്ങി ഓടിയ യുവാവാണ് പിടിയിലായത്. പട്ടാമ്പി സ്വദേശിയായ യുവാവിനേയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഷോർണൂർ കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കയും സഹോദരി പത്മിനിയുമാണ് ​ഗ്യാസിൽ നിന്ന് തീ പടർന്ന് മരിച്ചത്.  താനൊരു വഴിയാത്രക്കരനാണെന്നും സഹോദരിമാര്‍ ഗ്യാസ് സിലിണ്ടിര്‍ ഓണ്‍ ചെയ്ത് വഴക്കുകൂടുകയും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ തടയാന്‍ വേണ്ടിയാണ് വീട്ടിലേക്ക് പോയതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്ത് വരുകയാണ്. ഇയാളുടെ ശരീരത്തില്‍ മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ട്. 

അപകടസമയത്ത് വീടിനുള്ളില്‍ പൂര്‍ണമായും തീപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച് വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com