സമൂഹമാധ്യമത്തിലൂടെ സൗഹൃദം; വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകർത്തി; പ്രചരിപ്പിച്ച് പണം തട്ടി; 23 കാരൻ അറസ്റ്റിൽ

വീഡിയോ കോൾ ചെയ്യണമെങ്കിൽ, പണം മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പരും അയച്ചുകൊടുത്തിരുന്നു
പ്രതീകാത്മക ചിത്രം, അതുല്‍
പ്രതീകാത്മക ചിത്രം, അതുല്‍

കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പിറവം മലയിൽ അതുൽ ( 23) ആണ് അറസ്റ്റിലായത്. 

സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയും ന​ഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു. 

പിന്നീട് നഗ്‌നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ മറ്റു പെൺകുട്ടികളെ എത്തിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടമ്മ ഇത് നിരസിച്ചു. 

തുടർന്ന് ഇയാൾ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തന്റെ കൈവശം ഉണ്ടായിരുന്ന വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ പലർക്കും അയച്ചുകൊടുക്കുകയായിരുന്നു.

വീഡിയോ കോൾ ചെയ്യണമെങ്കിൽ, പണം മുൻകൂറായി നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പരും അയച്ചുകൊടുത്തിരുന്നുവെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. അതുലിൻരെ പേരിൽ പിറവം സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com