ബസ് നിർത്തിയില്ല, കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ; അറസ്റ്റ്

ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു
കെ. ശശികുമാർ
കെ. ശശികുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)നാണ് പരുക്കേറ്റത്. വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു. 

പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് 3.30നാണ് സംഭവമുണ്ടായത്. ശശികുമാറിനെ ആക്രമിച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്.

പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചു. ബസ്സിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. തുടർന്ന് പുറകെ എത്തിയ ബസ്സിൽ കയറി സ്റ്റാൻഡിൽ വന്ന പ്രതികൾ ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. യാത്രക്കാർ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com