തെരുവുനായയുടെ നഖംകൊണ്ട് മൂക്കിൽ മുറിവേറ്റു: വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് പരിക്കേൽക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. 

ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കിൽ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് പരിക്കേൽക്കുന്നത്. ഏറെ നാളായി ലതയുടെ കൂട്ടിനുണ്ടായിരുന്ന നായയാണ് ഇത്. ലത വാക്സിനേഷൻ  എടുത്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. 

അതിനിടെ പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാല്‍ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്. വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചതിന് ശേഷം ചത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com