ചക്രവാതച്ചുഴികളും ന്യൂനമർദ്ദവും; സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ മുന്നറിയിപ്പ്

ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, തമിഴ്നാട്‌, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഇടിമിന്നലിനും 40 കിലോ മീറ്റർവരെ വേഗതയിൽ  ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

വ്യാഴാഴ്ച ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌  പ്രഖ്യാപിച്ചു. 

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും

ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, തമിഴ്നാട്‌, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനും സാധ്യതയുണ്ട്‌. സെപ്റ്റംബർ 29 ഓടെ  വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും. കേരള തീരത്ത്‌ കടലാക്രമണത്തിന്‌ സാധ്യതയുണ്ട്‌. മീൻപിടിത്തത്തിന്‌ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.

കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു

അതേസമയം, രാജസ്ഥാനിൽനിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കാലാവസ്ഥാവകുപ്പ്‌ വ്യക്തമാക്കി. സാധാരണയിൽനിന്ന് എട്ടുദിവസം വൈകിയാണിത്‌. കാലവർഷം അവസാനിക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവാണ്‌. 1976.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 1229.5 ആണ്‌ ലഭിച്ചത്‌. സെപ്‌തംബറിൽ ലഭിച്ച അധികമഴയാണ്‌ ആശ്വാസമായത്‌. ഈ മാസം 38 ശതമാനം അധികമഴ ലഭിച്ചു. ഇടുക്കി, വയനാട്‌ ഒഴിച്ചുള്ള എല്ലാ ജില്ലയിലും അധിക മഴ ലഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com