അരവിന്ദാക്ഷന്റെ അമ്മയ്ക്ക് വരുമാനം 1,600 രൂപ പെന്‍ഷൻ മാത്രം; അക്കൗണ്ടില്‍ 63 ലക്ഷം നിക്ഷേപം; ഭാര്യ നടത്തിയത് 85 ലക്ഷത്തിന്റെ ബിസിനസ് ഇടപാട്

അക്കൗണ്ടിന്‍റെ നോമിനി തട്ടിപ്പുകേസിലെ മുഖ്യ പ്രതി വെളപ്പായ സതീശന്റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി
പിആര്‍ അരവിന്ദാക്ഷന്‍
പിആര്‍ അരവിന്ദാക്ഷന്‍

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ റിപ്പോർട്ട്. അരവിന്ദാക്ഷന്‍റെ 90 വയസുള്ള അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഈ അക്കൗണ്ടിന്‍റെ നോമിനി തട്ടിപ്പുകേസിലെ മുഖ്യ പ്രതി വെളപ്പായ സതീശന്റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി. 

90 വയസ്സുള്ള അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനല്ലാതെ മറ്റു വരുമാനമൊന്നുമില്ല. അരവിന്ദാക്ഷന്റെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിനു പുറമേയാണ് ഈ തുക അമ്മയുടെ അക്കൗണ്ടില്‍വന്നത്. ഈ അക്കൗണ്ടില്‍ നോമിനിയായി വെച്ചിരിക്കുന്ന സതീശന്റെ സഹോദരൻ ശ്രീജിത്ത് മകനാണെന്നാണ് നോമിനി നോട്ടില്‍ കാണിച്ചിരിക്കുന്നത്.

അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് അജിത്ത് മേനോൻ എന്ന എൻആർഐയുമായി നടത്തി. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. സതീശനെ സഹായിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും അരവിന്ദാക്ഷന്‍ കരുവന്നൂര്‍ ബാങ്കില്‍ 9340 നമ്പറില്‍ അക്കൗണ്ട് തുറന്നു. ഇതിലേക്ക് സതീശന്‍ 50 ലക്ഷം രൂപയിട്ടു. 

സതീശന്‍, സഹോദരന്‍ ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക പല തവണ മാറ്റിയിട്ടുണ്ട്.  അരവിന്ദാക്ഷനും സതീശനും ചേര്‍ന്ന് 2013, 2014 വര്‍ഷങ്ങളില്‍ രണ്ടുതവണ വിദേശയാത്ര നടത്തി. കൂടെ ചാക്കോ എന്നയാളും ഉണ്ടായിരുന്നു. വിദേശത്തെ സ്ഥലമിടപാടായിരുന്നു ലക്ഷ്യം. അരവിന്ദാക്ഷന്‍റെ വിദേശ സന്ദർശനങ്ങളിലും അന്വേഷണം നടക്കുമെന്ന് ഇഡി അറിയിച്ചു. അരവിന്ദാക്ഷനെയും ജിൽസിനെയും സബ് ജയിലിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com