ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 09:28 AM |
Last Updated: 04th February 2023 09:28 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്; ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാളാണ് വിവേകിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വിവേകിനെ മുഫാദൂർ ഇസ്ലാം തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയെ സംഭവത്തിന് ദൃക്സാക്ഷിയായ യാത്രക്കാർ ചേർന്ന് പിടികൂടിയാണ് ആർപിഎഫിന് കൈ മാറിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഹൈക്കോടതി ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ