ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; പുക ഉയര്‍ന്നതോടെ ഓടി രക്ഷപ്പെട്ടു; പൂര്‍ണമായി കത്തിനശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 06:12 PM  |  

Last Updated: 11th February 2023 06:12 PM  |   A+A-   |  

car_fire

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍

 

കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കെ വയനാട് തലപ്പുഴയില്‍ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

തലപ്പുഴ 44ല്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കാറില്‍നിന്ന് പുക ഉയര്‍ന്നതോടെ കാറിലുണ്ടായവര്‍ ഓടിരക്ഷപ്പട്ടു. സമീപത്ത് റോഡ് നിര്‍മാണത്തിനെത്തിയ ടാങ്കര്‍ ലോറിയില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപടരുകയും കാര്‍ പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു.

തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. രണ്ടുദിവസം മുന്‍പും തലപ്പുഴയില്‍ കാറിന് തീപിടിച്ചിരുന്നു. കണ്ണൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു;  അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ