വിശ്വനാഥന്റ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി; റീ പോസ്റ്റ്‌മോര്‍ട്ടം എന്നതില്‍ നിന്ന് വീട്ടുകാര്‍ പിന്‍മാറി; എസിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 10:08 PM  |  

Last Updated: 16th February 2023 10:08 PM  |   A+A-   |  

viswanathan

വിശ്വനാഥൻ

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് ജീവനൊടുക്കിയ കേസില്‍ വിശ്വനാഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് എസിപി കെ സുദര്‍ശന്‍. റീപോസ്റ്റ്‌മോര്‍ട്ടം എന്നതില്‍ നിന്ന് കുടംബം പിന്‍മാറിയെന്ന് എസിപി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വരികയാണ്. വിശ്വനാഥനെ ആളുകള്‍ കൂടിനിന്ന് ചോദ്യം ചെയ്യുന്നത് സിസിടിവിയിലുണ്ട്. പ്രതികളെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. 

വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം വയനാട് സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി വിശ്വനാഥന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു.

ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നില്‍ക്കുമ്പോഴാണ് വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും. ഇതിന്റെ മനോവിഷമത്തിലാണ് വിശ്വനാഥന്‍ ജീവനൊടുക്കിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി; പരാതി നൽകി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ