ഭക്ഷണത്തില്‍  പുഴു; ആറ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; വാഗമണിലെ ഹോട്ടല്‍ പൂട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2023 02:32 PM  |  

Last Updated: 17th February 2023 02:32 PM  |   A+A-   |  

hotel

ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ച വാഗമണിലെ ഹോട്ടല്‍

 

തൊടുപുഴ: വാഗമണിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചതായി പരാതി. വാഗാലാന്‍ഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. കോഴിക്കോട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. 

കോഴിക്കോട്ടെ ഒരു കോളജിലെ 95 അംഗ വിദ്യാര്‍ഥികളാണ് ഇന്നലെ വാഗമണിലെത്തിയത്. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് പുഴുവിനെ ലഭിച്ചത്. ഈ ഭക്ഷണം കഴിച്ച രണ്ട കുട്ടികള്‍ക്ക് ചര്‍ദില്‍ അനുഭവപ്പെട്ടു. കൂടാതെ മറ്റ് നാലുകുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാര്‍ഥികളും ഹോട്ടല്‍ ഉടമകളെ അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് അധ്യാപകര്‍ വിവരം വാഗമണ്‍ പൊലീസിനെ അറിയിച്ചു. വാഗമണ്‍ പൊലീസ് എലപ്പാറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമല്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയതിന് ഈ ഹോട്ടലിനെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം: വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ