കൊച്ചിയില്‍ അടിമുടി പരിശോധന, ഇന്നലെ രാത്രിമാത്രം എടുത്തത് 412 കേസുകള്‍; 43 ഗുണ്ടകളും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 11:01 AM  |  

Last Updated: 19th February 2023 11:01 AM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

കൊച്ചി:നിയമ ലംഘനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. കൊച്ചിയില്‍ ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും മദ്യപിച്ച് വാഹനമോടിച്ചവര്‍ക്കെതിരെയാണ്. ഇത്തരത്തില്‍ വാഹനം ഓടിച്ച 235 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

അക്രമസംഭവങ്ങള്‍ കുറയ്ക്കുന്നതിന് ക്രിമിനലുകള്‍ക്കെതിരെ സ്വീകരിച്ചുവരുന്ന നടപടിയും ശക്തമാക്കി. ഇന്നലെ മാത്രം 45 ഗുണ്ടകളാണ് പിടിയിലായത്. ലഹരിക്കടത്ത് തടയുന്നതിനും നടപടി സ്വീകരിച്ചു. 36 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ്  പൊലീസ്  പരിശോധന നടത്തിയത്.നിയമം ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെയുള്ള നടപടികളും തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ യുവാവിന് ജസ്‌നയെ കുറിച്ചറിയാം'; നിര്‍ണായക വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ