അമ്മയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്ക് | Published: 20th February 2023 09:41 PM |
Last Updated: 20th February 2023 09:41 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടില്‍ വിഷ്ണുവി(30)നെ നിലയ്ക്കാമുക്കിന് സമീപം വച്ച് തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലാണ് അറസ്റ്റ്. വക്കം നിലയ്ക്കാമുക്ക് ഇടി വീണ വിള വീട്ടില്‍ ജയന്‍(47), വിതുര ആനപ്പാ തുളസി വിലാസം വീട്ടില്‍ വിജിത്ത്(37), ഒറ്റൂര്‍ വെയിലൂര്‍ മനീഷ് ഭവനില്‍ മനീഷ്(37), എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണുവിന്റെ അമ്മയെ അസഭ്യം പറഞ്ഞതിനെയും ഭീഷണി പ്പെടുത്തിയതിനെയും ചൊല്ലിയുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫെബ്രുവരി 5ന് രാത്രി 10 മണിയോടുകൂടി വിഷ്ണു ഗണപതിപ്പുര ക്ഷേത്രത്തിലേക്ക് പോകുന്ന സമയം വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുറ്റിക കൊണ്ടും പട്ടിക കൊണ്ടും തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വിഷ്ണു താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശേഷം പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി വര്‍ക്കല ഡിവൈഎസ്പി മാര്‍ട്ടിന്റെ നിര്‍ദേശപ്രകാരം കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സജിന്‍ ലൂയിസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ വാടക മുടങ്ങി, സഹായം ചോദിച്ച് ചെന്നപ്പോള്‍ വീട് തന്നെ നല്‍കി; മാനവികതയുടെ ഉദാഹരണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ