ഭരണപക്ഷം മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം; പൊട്ടിത്തെറിച്ച് സ്പീക്കര്‍

മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി വിജയൻ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു
സ്പീക്കര്‍ ഷംസീര്‍/ സഭ ടിവി
സ്പീക്കര്‍ ഷംസീര്‍/ സഭ ടിവി

തിരുവനന്തപുരം: മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും ഭരണപക്ഷ എംഎല്‍എമാരോട് കയര്‍ത്ത് സ്പീക്കര്‍ എഎന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷ എംഎഎല്‍മാര്‍ ബഹളം വെച്ചപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം.  മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നുവെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. 

ആ മര്യാദ നിങ്ങളും കാണിക്കണമെന്ന് ഭരണപക്ഷ എംഎല്‍എമാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കറുത്ത വസ്ത്രം ധരിച്ചവരെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് വിഡി സതീശന്‍ സംസാരിക്കുമ്പോഴായിരുന്നു ഭരണപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. ഉറങ്ങിക്കിടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെപ്പോലും കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ബഹളം ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞിട്ടേ പോകൂവെന്ന് വിഡി സതീശന്‍ പറഞ്ഞു. ഷൗട്ടിങ്ങ് ബ്രിഗേഡിനെ ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രതിപക്ഷത്തെ ഭരണപക്ഷത്തിന് ഭയമാണ്. ഷൗട്ടിങ്ങ് ബ്രിഗേഡിനെ ഉണ്ടാക്കി പ്രതിപക്ഷത്തെ ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ പോലും അനുവാദമില്ലെങ്കില്‍ തങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ നിയമസഭ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു.

'മോദി ഭരണത്തിന്റെ പരിഭാഷയായി പിണറായി സര്‍ക്കാര്‍ മാറി'

കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സമരങ്ങളോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് അദ്ദേഹം ചോദിച്ചു. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും ഷാഫി പരിഹസിച്ചു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു ഷാഫിയുടെ രൂക്ഷ വിമർശനം.

‘‘ആന്തോളൻ ജീവികൾ, അർബൻ നക്സലുകൾ, മാവോയിസ്റ്റുകൾ, തുക്കടേ തുക്കടേ ഗാങ്.. ഇതൊക്കെ കേന്ദ്രത്തിൽനിന്ന്, നരേന്ദ്ര മോദിയിൽനിന്ന്, ഫാഷിസ്റ്റുകളിൽനിന്ന്, സംഘപരിവാറിൽനിന്ന് നമ്മൾ കേൾക്കുന്ന വാക്കുകളാണ്. കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോൾ ഇവിടെ പറയുന്നത്... തെക്കുവടക്ക് വിവരദോഷികൾ, തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ, കേരള വികസന വിരുദ്ധർ... ചുരുക്കത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയൻ സർക്കാർ മാറി എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്? ഷാഫി പറമ്പിൽ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com