ഹെഡ്‌ഫോണില്‍ സംസാരിച്ച് ട്രാക്ക് മുറിച്ചുകടന്നു; വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 02:48 PM  |  

Last Updated: 28th February 2023 03:08 PM  |   A+A-   |  

A Malayali couple found dead in a hotel room in Mangalore

പ്രതീകാത്മീക ചിത്രം

 

ചെന്നൈ: ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു. താംബരം എംസിസി കോളജിലെ വിദ്യാര്‍ഥിനിയാണ്.

ഹെഡ് ഫോണില്‍ സംസാരിച്ച് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് പുഴയായി; ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌