40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 06:56 PM  |  

Last Updated: 06th January 2023 06:56 PM  |   A+A-   |  

mdma

അറസ്റ്റിലായ മുഹമ്മദ് ഹാരിസ്‌

 

കണ്ണൂര്‍:  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. 

കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. ഇയാളില്‍ നിന്ന് പിടികൂടിയ എംഡിഎംഎയ്ക്ക് 40 ലക്ഷം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു

ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു ഇയാള്‍ പ്ലാന്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് മുന്‍പ് ഇയാള്‍ ലഹരിമരുന്ന് കടത്തിയതായാണ് ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ഒരു പോയിന്റിന് മുന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ