രണ്ടുദിവസത്തിനിടെ അടപ്പിച്ചത് 36 ഹോട്ടലുകള്‍; വ്യാപക പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 07:27 PM  |  

Last Updated: 09th January 2023 07:27 PM  |   A+A-   |  

Shawarma

പ്രതീകാത്മക ചിത്രം


 

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടന്നത്.

രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 188 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 


 

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍; ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ