ആടിനെ അഴിക്കാൻ പോയ യുവാക്കളെ പുലി ആക്രമിച്ചു: കഴുത്തിൽ മുറിവേറ്റ് പുലി ചത്ത നിലയിൽ; സംഭവം വയനാട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2023 08:20 PM |
Last Updated: 07th June 2023 08:20 PM | A+A A- |

പ്രതീകാത്മക ചിത്രം
വയനാട്; വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. തിരുനെല്ലിയിലെ ചേലൂര്‍ മണ്ണൂണ്ടി കോളനിയിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ചേലൂര്‍ മണ്ണൂണ്ടി കോളനിയിലെ മാധവന്‍ (47), സഹോദരൻ രവി (32) എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വനത്തിനടുത്ത് മേയാന്‍ വിട്ട ആടിനെ തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു പുലി. പരിക്കേറ്റ അവശനിലയിൽ പുലി ജനവാസമേഖലയിലേക്ക് കടക്കുകയായിരുന്നു. അവശനായി കിടക്കുന്ന പുലിയുടെ മുന്നിലേക്കാണ് ഇരുവരും എത്തിയത്.
പുലിയുടെ ആക്രമണത്തിൽ ഇരുവർക്കും ദേഹമാസകലം പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് പുലി പിന്മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിയെയും മാധവനെയും പിന്നീട് മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കഴുത്തിൽ മാരകമായ മുറിവേറ്റ നിലയിലായിരുന്നു പുലി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഫോട്ടോ എടുക്കാൻ കാട്ടിൽ കയറി, യുവാവിനെ വിരട്ടി ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ