ശസ്ത്രക്രിയക്ക് കൈക്കൂലി; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2023 07:39 PM  |  

Last Updated: 01st March 2023 07:39 PM  |   A+A-   |  

docter_arrest

അറസ്റ്റിലായ ഡോക്ടര്‍

 

തൃശൂര്‍: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായി. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്തേഷ്യ വിഭാഗംഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്.

ചാവക്കാട് സ്വദേശിനിയാണ് ശസ്ത്രക്രിയ ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടകാര്യം വിജിലന്‍സിനെ അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം അവര്‍ നല്‍കിയ പണം രോഗി ഡോക്ടര്‍മാര്‍ക്ക് നല്‍കുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് പണം കൈമാറിയത്. ഈ സമയത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവിടെ എത്തി കൈയോടെ പിടികൂടുകയായിരുന്നു.

രണ്ട് ഡോക്ടര്‍മാരേയും അറസ്റ്റ് ചെയ്തു. ഡോ.പ്രദീപ് മൂവായിരം രൂപയും ഡോ.വീണ രണ്ടായിരം രൂപയുമാണ് കൈക്കൂലിയായി കൈപ്പറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്നാര്‍ യാത്ര ദുരന്തമായി; നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു, യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ