മദ്യലഹരിയില്‍ പൊലീസുകാരുടെ തമ്മില്‍ തല്ല്; പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 12:51 PM  |  

Last Updated: 09th March 2023 12:51 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഇരുവരും പരസ്പരം അടിപിടി കൂടിയതിനാണ് നടപടി. 

കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോസ്ഥന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. ക്യാംപിലേയും പൊലീസ് സ്റ്റേഷനുകളിലേയും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

അതിനിടെയാണ് മദ്യലഹരിയില്‍ രണ്ട് പൊലീസുകാര്‍ തമ്മില്‍ തല്ലിയത്. ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജി ഗിരിയും ജോണ്‍ ഫിലിപ്പും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.

എന്നാല്‍ അടിക്ക് സാക്ഷിയായി സ്ഥലത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വൈദേകം റിസോര്‍ട്ടിലെ കുടുംബ ഓഹരി ഒഴിവാക്കാന്‍ ഇപി; വില്‍ക്കാന്‍ തയ്യാറെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ