തൃശൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ജീപ്പില്‍ നിന്ന് ചാടി; ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2023 03:04 PM |
Last Updated: 09th March 2023 03:04 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി ജീപ്പില്‍ നിന്ന് ചാടി. ആയുധവുമായി പിടികൂടിയ വലിയതുറ സ്വദേശി സനു സോണിയാണ് ജീപ്പില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
നഗരത്തില്‍ കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറ സ്വദേശിയായ മുപ്പതുകാരനാണ് പ്രതിയെന്ന് മനസിലാക്കിപ്പോള്‍ ഈസ്റ്റ് പൊലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലായി.
തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിന്റെ പിന്നില്‍ നിന്നും ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ