കണ്ണൂരില്‍ ചെങ്കല്‍ കയറ്റിവന്ന ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

By സമകാലികമലയാളം ഡെസ്ക്  |   Published: 13th March 2023 07:40 PM  |  

Last Updated: 13th March 2023 07:40 PM  |   A+A-   |  

kannur_accident

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍

 

കണ്ണൂര്‍: തലശ്ശേരി -ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാര്‍യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂല്‍ അബ്ദുറൗഫ്, സഹോദരീ ഭര്‍ത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.

ഉളിയില്‍ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ചെങ്കല്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയി?ലെ വീട്ടില്‍നിന്ന് കര്‍ണാടക കുടകിലേക്ക് പോകുകയായിരുന്നു ഇരുവരും. കുടകില്‍ വ്യാപാരസ്ഥാപനത്തില്‍ പാര്‍ട്ണര്‍മാരാണ് മരിച്ച റൗഫും റഹീമും.

ഈ വാർത്ത കൂടി വായിക്കൂ ബ്രഹ്മപുരം തീപിടിത്തം; ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; വിദഗ്‌ധോപദേശം തേടും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ