ആളുകള്‍ക്കിടയില്‍ ശരിയായി വസ്ത്രം ധരിച്ചില്ല; യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

പൊതുസ്ഥലത്ത് അനുചിതമായ വസ്ത്രം ധരിച്ചതിനാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലിഗഡ്: നിസാരപ്രശ്‌നത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 28കാരിയായ സപ്‌നയാണ് കൊല്ലപ്പെട്ടത്. അലിഗഡിലെ ഗാസിപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

പൊതുസ്ഥലത്ത് അനുചിതമായ വസ്ത്രം ധരിച്ചതിനാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഇയാള്‍ പലതവണ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഭാര്യ ഇക്കാര്യം ചെവിക്കൊണ്ടില്ല. തുടര്‍ന്ന് രോഷാകുലനായ പ്രതി യുവതിയെ മൂര്‍ച്ചയുള്ള കത്തി കൊണ്ട് കഴുത്തില്‍ കുത്തിക്കൊല്ലുകയായിരുന്നു. 

അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് നാലുവയസുള്ള കുട്ടിയുണ്ട്. പതിവായി ഇരുവരും തമ്മില്‍ വഴക്കിടല്‍ പതിവാണെന്നും അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ സര്‍ജന സിങ്ങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com