തീ അണയ്ക്കുന്നതിനിടെ കെട്ടിടഭാഗം രഞ്ജിത്തിന്റെ ദേഹത്തേക്ക് വീണു; മരുന്നുസംഭരണകേന്ദ്രം പൂര്‍ണമായി കത്തിനശിച്ചു

കെട്ടിടത്തില്‍ ഉണ്ടായിരുന്ന രാസവസ്തുക്കള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്
രഞ്ജിത്ത്/ ടിവി ദൃശ്യം
രഞ്ജിത്ത്/ ടിവി ദൃശ്യം

തിരുവനന്തപുരം: തീപിടിത്തമുണ്ടായ തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ തീ നിയന്ത്രണവിധേയമായി.  എന്നാല്‍ പുക ഇപ്പോഴും ഉയരുന്നുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന രാസവസ്തുക്കള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. 

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് ദാരുണാന്ത്യമുണ്ടായി. ചാക്ക യൂണിറ്റിലെ ഫയര്‍മാനായ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത് (32) ആണ് മരിച്ചത്. തീ അണയ്ക്കുന്നതിനിടെ കെട്ടിടഭാഗം ദേഹത്തേക്ക് വീഴുകയായിരുന്നു. 

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്ത് ഫയര്‍ഫോഴ്‌സില്‍ ചേര്‍ന്നിട്ട് ആറുവര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുസംഭരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് വെയര്‍ഹൗസ് മാനേജര്‍ പറഞ്ഞു. മരുന്നുസംഭരണ ശാല തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com