റീല്‍സിട്ട് സൗഹൃദത്തിലാവും, വിവാഹവാഗ്ദാനം നല്‍കി പീഡനം പതിവാക്കി: ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടി, അറസ്റ്റ്

സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം
അജിത്ത് ബിജു
അജിത്ത് ബിജു

ആലപ്പുഴ: യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം.

അജിത്ത് ബിജു
മുൻ ദേശീയ ബാസ്കറ്റ് ബോൾ താരം താമസസ്ഥലത്ത് മരിച്ച നിലയിൽ

ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വർഷം മുൻപു നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയത്.

യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. അജിത്ത് ബി.കൃഷ്ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ പോസ്റ്റ് ചെയ്യുന്ന റീൽസിലൂടെയാണ് ഇയാൾ യുവതികളുമായി സൗഹൃ‍ദം സ്ഥാപിച്ചിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിക്കെതിരെ മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിച്ചതാണ്. ഈ കേസിൽ ജാമ്യമെടുത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലും ഇയാൾ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. കൂടുതൽ യുവതികളെ ഇത്തരത്തിൽ വഞ്ചിച്ചതായി പൊലീസ് സംശയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com