വൈദ്യുതി തടസ്സപ്പെട്ടോ?, 9496001912 എന്ന നമ്പറിൽ വിളിക്കാം; വാട്സ് ആപ്പ് വഴിയും പരാതി അറിയിക്കാം

1912 എന്ന നമ്പരില്‍‍‍‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍‍‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്
വൈദ്യുതി തടസ്സപ്പെട്ടോ?
വൈദ്യുതി തടസ്സപ്പെട്ടോ?പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍‍‍ നമ്പരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാമെന്ന് കെഎസ് ഇബി. സെക്ഷന്‍‍‍ ഓഫീസില്‍‍‍ ഫോണ്‍‍‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍‍‍ 1912 എന്ന നമ്പരില്‍‍‍‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍‍‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്.

ഐ വി ആര്‍‍‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍‍ ചെയ്യാന്‍‍‍ കഴിയും. ആവശ്യമെങ്കില്‍‍‍ കസ്റ്റമര്‍‍‍കെയര്‍‍‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍‍‍‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍‍‍‍സ്യൂമര്‍‍‍ നമ്പര്‍‍‍ കൂടി കയ്യില്‍‍‍‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍‍‍ കെ എസ് ഇ ബി സെക്ഷന്‍‍‍ ഓഫീസിലേക്കുള്ള ഫോണ്‍‍‍ വിളികളുടെ എണ്ണവും കൂടിവരുന്നു.

കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍‍‍പ്പെട്ടിട്ടുണ്ട്. ഫോണ്‍‍‍ റിസീവര്‍‍‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല. ബോധപൂര്‍‍‍വം ഒരു ഓഫീസിലും ഫോണ്‍‍‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല എന്നും കെഎസ്ഇബി വ്യക്തമാക്കി.

വൈദ്യുതി തടസ്സപ്പെട്ടോ?
റംസാൻ- വിഷു ആഘോഷത്തിന്; രണ്ടു ​ഗഡു ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

ഒരു സെക്ഷന്റെ കീഴില്‍‍‍ 15,000 മുതല്‍‍‍ 25,000 വരെ ഉപഭോക്താക്കള്‍‍‍ ഉണ്ടായിരിക്കും. ഒരു ലാന്‍‍‍ഡ് ഫോണ്‍‍‍ മാത്രമാണ് സെക്ഷന്‍‍‍ ഓഫീസുകളില്‍‍‍ നിലവിലുള്ളത്. ഒരാൾക്ക് മാത്രമാകും സംസാരിക്കാനാകുക. മറ്റുള്ളളവര്‍‍‍‍ക്ക് ഫോണ്‍‍‍ ബെല്ലടിക്കുന്നതായോ എന്‍‍‍ഗേജ്ഡായോ ആയിരിക്കും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നതെന്നും കെഎസ്ഇബി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com