കര്‍ശന സുരക്ഷ ഒരുക്കും; പൊതുജനങ്ങള്‍ക്ക് ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അവസരം

സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും
ഇടുക്കി ഡാം
ഇടുക്കി ഡാം ഫയല്‍

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി. മെയ് 31 വരെയാണ് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനം അനുവദിക്കുക.

സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഡാമിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടുക്കി ഡാം
വ്യാജവിവാഹം: ഡോക്ടറില്‍ നിന്ന് പണവും ആഭരണങ്ങളും തട്ടി, പ്രതികള്‍ക്കായി തെരച്ചില്‍

കഴിഞ്ഞ വര്‍ഷം സുരക്ഷ ക്രമീകരണങ്ങളുടെ പേരില്‍ അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇടുക്കി അണക്കെട്ടിലെത്തിയ സഞ്ചാരികളിലൊരാള്‍ പതിനൊന്ന് സ്ഥലത്ത് താഴിട്ട് പൂട്ടിയത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രവേശനം നിരോധിച്ചത്. പ്രതിഷോധം ശക്തമായതോടെ, കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് പത്തു ദിവസം സഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 31ന് വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com