മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ അഴിച്ചുപണി; കേരള പ്രതിനിധിയെ മാറ്റി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ഡിപിആര്‍ അന്തിമ ഘട്ടത്തിലാണ്
മുല്ലപ്പെരിയാര്‍ അണക്കെട്ട്
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഫയല്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയില്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. കേരളത്തിന്റെ പ്രതിനിധി കൂടിയായ, സമിതിയിലെ സാങ്കേതിക വിദഗ്ധന്‍ അലക്‌സ് വര്‍ഗീസിനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. ഇറിഗേഷന്‍ വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ആര്‍ പ്രിയേഷിനെ പുതുതായി ഉള്‍പ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചുപേരാണ് മേല്‍നോട്ട സമിതിയില്‍ ഉള്ളത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വിശദ പ്രോജക്ട് റിപ്പോര്‍ട്ട് ( ഡിപിആര്‍) തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. ഒന്നര മാസത്തിനകം റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനം.

മുല്ലപ്പെരിയാര്‍ അണക്കെട്ട്
പത്താം ക്ലാസിലേക്ക് കടക്കണോ?; ഒമ്പതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി 'സേ പരീക്ഷ'യും

തമിഴ്‌നാടിന്റെ അനുമതി ലഭിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാകുമെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. 1300 കോടിയാണ് പുതിയ ഡാമിന്റെ എസ്റ്റിമേറ്റ് കണക്കാക്കുന്നത്. തമിഴ്‌നാടും കേരളവും സമവായത്തിലെത്തിയാല്‍ പുതിയ ഡാം നിര്‍മ്മിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com