ചാലക്കുടിയിലെ ബെവ്‌കോ മദ്യവില്‍പ്പന ശാല മാറ്റി സ്ഥാപിക്കാന്‍ ഒരു മാസം കൂടി, ഇനി സമയം നീട്ടില്ലെന്ന് ഹൈക്കോടതി

ഫെബ്രുവരി 29ന് ആണ് അന്തിമ തീയതി
ഹൈക്കോടതി
ഹൈക്കോടതിഫയല്‍

കൊച്ചി: ചാലക്കുടി നഗരത്തിലെ ചില്ലറ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി. ബെവ്‌കോയുടെ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് മനസിലാക്കിയിരിക്കുന്നത്. ഇനിയും സമയം നീട്ടി നല്‍കില്ലെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 29ന് ആണ് ബെവ്‌കോ മാറ്റി സ്ഥാപിക്കാന്‍ നല്‍കിയിരിക്കുന്ന അന്തിമ തീയതി.

കേസ് പരിഗണിച്ചപ്പോള്‍ ബെവ്‌കോ അഭിഭാഷകന്‍ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ രണ്ടു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാര്‍ എതിര്‍ത്തു. ജനുവരി 31ന് മുന്‍പ് ഔട്ട്‌ലെറ്റ് മാറ്റുെമന്നായിരുന്നു കേസ് പരിഗണിച്ചപ്പോള്‍ ബെവ്‌കോ വ്യക്തമാക്കിയത് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഇനിയും സമയം ആവശ്യപ്പെടുന്നത് സ്ഥാപനം മാറ്റാതിരിക്കാനുള്ള തന്ത്രമാണെന്നും അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം

ഹൈക്കോടതി
ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി, വാദം ഫെബ്രുവരി 13ന്

ബെവ്‌കോയുടെ മദ്യവില്‍പനശാലയ്‌ക്കെതിരെ നാട്ടുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ പ്രദേശത്ത് മദ്യവില്‍പ്പനശാല നിലനിര്‍ത്തുന്നതിലെ പ്രശ്‌നവും ഗതാഗതക്കുരുക്കുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. നേരത്തേ നഗരസഭാ ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com