ബോധമില്ലാത്ത ആനയല്ല, കഴിവ് കെട്ട സര്‍ക്കാരാണ് പ്രതിയെന്ന് പ്രതിപക്ഷം; മറുപടിയുമായി മന്ത്രി

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു
മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ സംസാരിക്കുന്നു
മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ സംസാരിക്കുന്നുസഭ ടിവി

തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടരെയുള്ള വന്യജീവി ആക്രമണങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും, ആശങ്ക മാറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി.

ഗൗരവമുള്ള വിഷയമാണെങ്കിലും ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം-വന്യജീവി സംരക്ഷണമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ നിന്നാണ് ആന വന്നത്. റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നത് തുടക്കത്തില്‍ പ്രശ്‌നം ആയിരുന്നു. മൂന്ന് മണിക്കൂര്‍ വൈകിയാണ് സിഗ്‌നല്‍ കിട്ടിയത്. ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ഇന്റര്‍ സ്റ്റേറ്റ് കോര്‍ഡിനേഷന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.

ആ കമ്മിറ്റി രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്ന് ഇത്തരത്തിലുള്ള പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വയനാട് ജില്ലയില്‍ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളാണുള്ളത്. പലപ്പോഴും ഇവ തമ്മിലുള്ള കോര്‍ഡിനേഷനും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി മാറുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇന്നു മുതല്‍ പൊലീസ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ സംസാരിക്കുന്നു
തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം, നിരവധിപ്പേര്‍ക്ക് പരിക്ക്; നാശനഷ്ടം

വനംവകുപ്പ് ജീവനക്കാരും മനുഷ്യരാണ്. വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടക്കുന്നു. അത് വയനാടിനു ദോഷം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കെട്ട സര്‍ക്കാര്‍ ആണ് അജീഷിന്റെ മരണത്തില്‍ ഒന്നാം പ്രതിയെന്നും വിഡി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com