അന്തേവാസിയായ പതിമൂന്നുകാരനെ പീഡിപ്പിച്ചു; ആശ്രമാധിപന് 20 വർഷം തടവ്

കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് ശിക്ഷിച്ചത്
 കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് ശിക്ഷിച്ചത്
കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് ശിക്ഷിച്ചത്

തൃശൂർ: അന്തേവാസിയായ പതിമൂന്നുകാരനെ ലൈം​ഗികമായി അതിക്രമിച്ച കേസിൽ ആശ്രമാധിപന് തടവുശിക്ഷ. എഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയുമാണ് വിധിച്ചത്. കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് (55 വയസ്സ്) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സിആർ ശിക്ഷിച്ചത്.

 കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് ശിക്ഷിച്ചത്
അ​ഗസ്ത്യാർകൂടം ട്രക്കിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശി മരിച്ചു

2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മെയ് മാസം മുതൽ ജൂൺ എഴ് വരെയുള്ള കാലയളവിൽ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ആളൂർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതി ഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന വി വി വിമൽ രജിസ്റ്റർ ചെയ്‌ത കേസ്സിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമത്തിൻ്റെ വിവിധ വകുപ്പുകളിലായി 7 വർഷം കഠിനതടവും 10 വർഷം വെറും തടവും അനുഭവിക്കണം. കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം 3 വർഷം വെറും തടവിനും വിധിച്ചു. തൊണ്ണൂറായിരം രൂപ പിഴ അടച്ചില്ലെങ്കിൽ 10 മാസം വെറും തടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും ഉത്തരവിട്ടു. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com