ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം തട്ടിയ കേസ് ; മൂന്നുപേര്‍ അറസ്റ്റില്‍

അടൂര്‍ സ്വദേശിയായ യുവതിയെയാണ് പ്രതികള്‍ കബളിപ്പിച്ചത്
നിയമനത്തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
നിയമനത്തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽപ്രതീകാത്മക ചിത്രം

പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 19 ലക്ഷം തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുണ്ടറ സ്വദേശി വിനോദ് (50), നൂറനാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകദാസ് കുറുപ്പ് (29), അയ്യപ്പദാസ് (22) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് അടൂര്‍ സ്വദേശിയായ യുവതിയെയാണ് പ്രതികള്‍ കബളിപ്പിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ യുവതിക്ക് വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. 2021 മാര്‍ച്ചിലാണ് പ്രതികളായ മുരുകദാസും അയ്യപ്പദാസും യുവതിക്ക് മുഖ്യപ്രതി വിനോദിനെ പരിചയപ്പെടുത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനോദ് ഉന്നത ബന്ധങ്ങളുള്ള പൊതു പ്രവര്‍ത്തകനാണെന്നും , നിരവധി പേര്‍ക്ക് ഇദ്ദേഹം ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും പ്രതികള്‍ യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് പണം കൈവശപ്പെടുത്തിയ പ്രതികള്‍, 2021 ഏപ്രിലില്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി നിയമിച്ചുള്ള വ്യാജ ഉത്തരവ് യുവതിക്ക് നല്‍കി.

നിയമനത്തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
100 കോടിയുടെ 'ജി ആന്റ് ജി' സാമ്പത്തിക തട്ടിപ്പ്; അച്ഛനും മകനും പിടിയില്‍; പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍

ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം യുവതിയെ വിളിച്ച് മറ്റൊരു ദിവസം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് പല തവണ വിനോദ് ഒഴിവുകഴിവുകള്‍ പറഞ്ഞതോടെയാണ് യുവതിക്ക് സംശയം ജനിച്ചത്. തുടര്‍ന്ന് ഉത്തരവ് മറ്റുള്ളവരെ കാണിച്ചതോടെയാണ് നിയമനഉത്തരവ് വ്യാജമാണെന്ന് വ്യക്തമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com