വന്യജീവി ആക്രമണം; മൂന്നാറില്‍ കണ്‍ട്രോള്‍ റൂം

വയനാട് മാതൃകയില്‍ ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം
മൂന്നാർ- ബോഡിമേട്ട് റോഡിന്റെ ചിത്രം
മൂന്നാർ- ബോഡിമേട്ട് റോഡിന്റെ ചിത്രംഫെയ്‌സ്ബുക്ക്

ഇടുക്കി: വന്യ ജീവി ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനം. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തിരുന്നു.

വയനാട് മാതൃകയില്‍ ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. ആനത്താരയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം സജീകരിക്കും. പ്രശ്‌ന മേഖലയില്‍ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാർ- ബോഡിമേട്ട് റോഡിന്റെ ചിത്രം
ഫെയര്‍വെല്‍ കളറാക്കാന്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

വനം മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇനി ആനയുടെ ആക്രമണത്തില്‍ ജീവനുകള്‍ പൊലിയാതിരിക്കാനുള്ള മുന്‍ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com