പല്ലുകള്‍ പോയി, ഇര പിടിക്കാന്‍ ബുദ്ധിമുട്ട്; മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവ ഇനി തൃശൂര്‍ മൃഗശാലയില്‍

ഇന്നലെയാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ വീണത്
വയനാട്ടില്‍ കൂട്ടിലായ കടുവ
വയനാട്ടില്‍ കൂട്ടിലായ കടുവ ടെലിവിഷന്‍ ചിത്രം

കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. പരിശോധനയില്‍ കടുവയുടെ പല്ലുകള്‍ നഷ്ടമായതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇര പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൃഗശാലയിലേക്ക് മാറ്റിയത്.

തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കിട്ടിയതായി സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം പറഞ്ഞു. കടുവയ്ക്ക് ആന്തരികമായി പരിക്കു പറ്റിയിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും ഡിഎഫ്ഒ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ കൂട്ടിലായ കടുവ
ട്രാൻസ്ഫോർമറിൽ നിന്ന് പുക; താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി; ഒഴിവായത് വൻ ദുരന്തം

കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് കടുവയെ തൃശൂരിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കടുവ വനംവകുപ്പിന്റെ കെണിയില്‍ വീണത്. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com