ട്രാൻസ്ഫോർമറിൽ നിന്ന് പുക; താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി; ഒഴിവായത് വൻ ദുരന്തം

പേട്ട പൊലീസ് സ്റ്റേഷനു സമീപമുള്ള ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തംടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ കാർ കത്തി നശിച്ചു. പേട്ട പൊലീസ് സ്റ്റേഷനു സമീപമുള്ള ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം.

ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം
പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; രണ്ടു പേർ പിടിയിൽ

ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും അപ്പോഴേക്കും ട്രാൻസ്ഫോർമറിന് താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് തീ പടരുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതോടെ ചാക്കയിൽ നിന്ന് മറ്റൊരു യൂണിറ്റ് ഫയൽഫോഴ്സ് കൂടിയെത്തി. പൊലീസ് പിടിച്ചിട്ട രണ്ട് തൊണ്ടിവാഹനങ്ങളിലാണ് തീപിടിച്ചത്. ഇതിൽ ഒരു കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. തിരക്കേറിയ പ്രദേശമായതിനാൽ വൻ അപകടമാണ് ഒഴിവായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com