കെഎസ്ഇബി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ലേ?, നിരവധി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍, വിശദാംശങ്ങള്‍

ഫോണില്‍ കെഎസ്ഇബിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  ഫോണില്‍ കെഎസ്ഇബിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്. വൈദ്യുതി ബില്‍ പേയ്‌മെന്റ് വേഗത്തിലാക്കുന്ന ഒടിപി സുരക്ഷ കൂട്ടിച്ചേര്‍ത്ത ക്വിക്ക് പേ സൗകര്യം, രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കുന്ന OMS, ബില്‍ വിവരങ്ങള്‍ അറിയിക്കുന്ന bill alertല്‍ രജിസ്റ്റര്‍ ചെയ്യാവുന്ന സൗകര്യം തുടങ്ങി നിരവധി സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്: 

KSEB ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ലേ?
നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പില്‍...
ഒ ടി പി സുരക്ഷ കൂട്ടിച്ചേര്‍ത്ത ക്വിക്ക് പേ സൗകര്യം. വൈദ്യുതി ബില്‍ പെയ്‌മെന്റ് അതിവേഗം, അനായാസം.
 രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കുന്ന OMS, ബില്‍ വിവരങ്ങള്‍ അറിയിക്കുന്ന bill alert സൗകര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം
 മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം
 സി ഡി, അഡിഷണല്‍ സി ഡി, ക്യാഷ് ബാക്ക്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ, സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട്, ഫിക്‌സഡ് ചാര്‍ജ് റീഫണ്ട്, പണം അടയ്ക്കാനുള്ളതിന്റെ വിവരങ്ങള്‍, പഴയ റീഡിംഗുകള്‍ തുടങ്ങിയവ അറിയാം.
യൂസര്‍ ഐഡി മറന്നാല്‍ പുതിയത് സൃഷ്ടിക്കാം. ഉപഭോക്താവിന്റെ രജിസ്റ്റേഡ് ഇ മെയില്‍ ഐഡി നല്‍കിയാല്‍ യൂസര്‍ ഐഡി മൊബൈലിലും ഇ മെയിലിലും ലഭിക്കും.
 ഒരു യൂസര്‍ ഐഡിയില്‍ മുപ്പത് കണ്‍സ്യൂമര്‍ നമ്പര്‍ വരെ ചേര്‍ക്കാനുള്ള സൗകര്യം.
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും download ചെയ്ത് ഉപയോഗിക്കാം.
https://play.google.com/store/apps/details...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com